നിന്‍റെ സങ്കടങ്ങളിലെന്നപോലെ.. നിന്‍റെ സന്തോഷങ്ങളിലും.. കൂടെ നിൽക്കാൻ പറ്റാതിരിക്കയെന്നതാണ് ഈശ്വരൻ തന്ന വിധി.. പൊറുക്കണം ഈ സഹയാത്രികനോട്...
ഇനിയൊരു ജന്മമുണ്ടെങ്കിൽ
നിനക്ക് നൽകാൻ ഒരു തണലാവണം.. നിന്‍റെ കണ്ണുനീരിൽ എനിക്ക് കൂടെ
നിന്ന് നനയണം... നിന്‍റെ സന്തോഷങ്ങളിൽ ഉള്ളറിഞ്ഞു ചിരിക്കണം..
നിന്‍റെ
വാക്കുകളേറ്റു മുറിഞ്ഞു വീണതൊക്കെ ഇന്ന് ശരിയെന്നു മനസ്
പറയുന്നു.... അതിലേറ്റവും വലിയ ശരി നീ പറഞ്ഞ വാക്കുകളാണ്..
"ശരിതെറ്റുകളുടെ കണക്കെടുപ്പ് കഴിഞ്ഞു ഒന്നും
തീരുമാനിക്കപ്പെടണമെന്നില്ല"... ഈ വാക്കുകൾ കടമെടുക്കട്ടെ ഞാൻ...
ശരിതെറ്റുകൾക്ക് ഒരുപിടി അകലെനിന്ന് പ്രണയത്തിന്‍റെ കൈ പിടിക്കട്ടെ
ഞാൻ..
മകളോടുള്ള
സ്‌നേഹം മുളയ്ക്കുന്നതിനു മുൻപേ പ്രണയിക്കണം... അല്ലെങ്കിലെന്‍റെ
പ്രണയത്തിനു ജന്മം നൽകാൻ കഴിയാതെ പോവും... ആ വീർപ്പുമുട്ടലിൽ..
അതിന്‍റെ കനലെറ്റ് വാടി കൊഴിഞ്ഞുപോവുമീ ഞാൻ...
നിന്‍റെ മൗനം അതിലെല്ലാമലിഞ്ഞു ചേർന്നിരിപ്പുണ്ട്...

No comments:
Post a Comment