വിളിക്കാത്തിടത് ഉണ്ണാൻ വിളിച്ചു നീ..
ഒരു കോമാളിയെപ്പോലെ കൂടെ വന്നു..
തൊലിയുരിയുമ്പോഴും പുറത്തു കാണിക്കാതെ നിന്നു ഞാൻ..
എന്നിട്ടയുമെവിടെയോ പറഞ്ഞു കേട്ടു ..
തോറ്റുതരാൻ മടിയാണ് എനിക്കെന്ന് ..
സ്വയം
തോറ്റുപോയതിനാലാവാം ,
ജയിക്കാൻ നിനക്ക് കാരണങ്ങൾ തന്നു..
എന്നിട്ടും പറഞ്ഞു കേട്ടു
നിനക്ക് നല്ലതുവരുന്നത് എനിക്കിഷ്ടമല്ലെന്ന് ..
നിന്നോടുള്ള സ്നേഹത്തിന്റെ ആഴങ്ങളിലെവിടെയോ എന്റെ പ്രണയത്തിനു ചിത കൊളുത്താൻ മറന്നുപോയി ഞാൻ... എരിഞ്ഞടങ്ങാതെ പോയതിനാലാവാം മഴയിലാ മുറിവുകൾ ഉണങ്ങാതെ പോവുന്നത്... പെയ്തതൊക്കെയും നോവായ് ഉയർത്തെഴുന്നേൽക്കുന്നു.. അതിന്റെ തീക്ഷ്ണതയിൽ ഞാൻ തളർന്നു പോകുന്നത് നീ അറിയാതെ പോകയാണോ.. ചിലതു കാലത്തിനുപോലും മായ്ക്കാനാവാതെ... അവയ്ക്കിനി മരണം എന്റെ ചിതയിൽ മാത്രം..