Wednesday, January 25, 2012
വിടപറയും മുന്‍പേ...
വിടപറയാന്‍ നേരമടുത്തിരിക്കുന്നു....
ഇനിയും കാത്തുനില്‍ക്കാന്‍ വയ്യ ..
പറയാനുള്ളതൊക്കെ പറഞ്ഞു തീര്‍ന്നിരിക്കുന്നു
മനസിലാകുമായിരുന്നെങ്കില്‍ ഒരുപക്ഷെ,
ഇങ്ങനെ ഒരു വിളിപ്പാടകലെ നില്‍ക്കേണ്ടിണ്ടിവരില്ലായിരുന്നു
പ്രതീക്ഷകള്‍ അസ്തമിച്ചു കഴിഞ്ഞെന്നു തോന്നിയാല്‍
പിന്നെയും കാത്തു നില്‍ക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ
ചേര്‍ത്തുവച്ച സ്വപ്നങ്ങളൊക്കെയും ഇനി
വെറും സ്വപ്നങ്ങളായ്തന്നെ തനിച്ചു നില്‍ക്കട്ടെ
പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി...
പുതിയ സ്വപ്നങ്ങള്‍ക്ക് പുറകെ
അങ്ങനെ ചിന്തിച്ചു തുടങ്ങും വരെ
ഇനി തനിയെ നില്‍ക്കാം
നഷ്ട സ്വപ്നങ്ങളുടെ താഴ്വാരത്തിലെ
പ്രിയപ്പെട്ട കുറിഞ്ഞിപ്പൂക്കളെ കണ്ടില്ലെന്നു നടിച്ച്
കണ്ണിരിന്‍റെ നോവണിയും വരെ....
Subscribe to:
Post Comments (Atom)

No comments:
Post a Comment