Saturday, March 29, 2014

അതിര്‍വരമ്പുകള്‍


അവള്‍ പറഞ്ഞു ഞാന്‍ പ്രണയിക്കുന്നു..
എന്‍റെ കാതുകളില്‍ തട്ടി അവ അകന്നുപോയി.
അവള്‍ പറഞ്ഞു എന്‍റെ മൌനത്തിന്‍റെ പരിഭാഷയാണത്..
ഞാന്‍ നിഴലിനും വെയിലിനുമിടയില്‍.
അതിര്‍ വരമ്പുകള്‍ നിര്‍ണയിക്കപ്പെടുന്നില്ല,
വെയില്‍ സന്ധ്യയ്ക്ക് വഴിമാറിയ നിമിഷമല്ല
പുതിയ പുലരിയിലെ പഴയ തിളക്കം...
അതിന്‍റെ താപം പിന്നെയും എന്നിലേക്ക്....
ഞാന്‍ പക്ഷെ നിഴലിനു പുറകെയാണ്,
ആ നിഴലില്‍ പഴയ കുസൃതിയുണ്ട്,
പഴയ താളമുണ്ട്.
പരിഭവം വളരെ വിരളമാണ്, എങ്കിലും...
ഇനി തിരിച്ചറിവിന്‍റെ നിമിഷങ്ങള്‍
നിഴലിനും വെയിലിനുമിടയിലെ അതിര്‍വരമ്പുകള്‍ക്ക്-
കാലം സക്ഷിയാവട്ടെ
എനിക്ക് സഞ്ചരിക്കണം നിന്റെ മിഴിയിണയിലെ
അതിര്‍വരമ്പുകള്‍ തേടി.....

No comments:

Post a Comment