Sunday, August 19, 2012
കാല്പാടുകള്‍ തേടി
ഒരുപാടു നേരം കാത്തുനിന്നിട്ടുണ്ട് ഈ വഴിയരികില്‍ അവള്‍ക്കുവേണ്ടി ,
ഒരുപാടുദൂരം നടന്നിട്ടുണ്ട് അവളുടെ കാല്പാടുകള്‍ തേടി
അവ്യക്തതയില്‍ എവിടെയോ അവളുടെ മുഖം...
അരുതെന്ന് മനസ് പറഞ്ഞിട്ടും ഒരുപാടുനേരം നോക്കിനിന്നിട്ടുണ്ട്
അകലങ്ങളുള്ളിടത്തോളം കാത്തിരിപ്പിന്‍റെ സുഖമായിരുന്നു മനസ്സില്‍,
ഒടുവിലൊരുവിളിപ്പാടകലെ നിര്‍ത്തി സൌഹൃദത്തിന്‍ തണലില്‍
തിരിച്ചറിവിന്‍റെ ലോകത്തേക്ക് കൈപിടിച്ച് നടന്നു നീ
സ്വപ്നങ്ങളെ മനസിലോതുക്കി പുഞ്ചിരിയുടെമറവില്‍ ...
നീയുമാകന്നുപോകേണ്ട നിമിഷമടുത്തിരിക്കുന്നു
ഇനി കാത്തിരിപ്പുമാത്രം
വേര്‍പാടിന്റെ വേദനകളെക്കുറിച്ചോര്‍ക്കാതെ
ഓര്‍മകളുടെ വസന്തം തീര്‍ക്കാന്‍ കുറച്ചു നിമിഷങ്ങള്‍ കൂടി
Subscribe to:
Posts (Atom)
