Thursday, September 6, 2012
ഗുഡ് ബൈ ....
ഒരു ശിശിരം കൂടി വിടപറയുകയായ്....
അരികിലുണ്ടായിരുന്നിട്ടും അകലെ നിന്നതും
ആഗ്രഹിക്കാതെ തന്നെ അരികില്
ഉള്ളതും പാതിവഴിയില്‍ നഷ്ടപെട്ടതും
ഒക്കെ സ്വപ്നങ്ങളുടെ താഴ്വരയില്
ഒളിപ്പിച്ചുവച്ച് നമുക്ക്
നാളെയുടെ പൊന്‍വസന്തത്തിനായ് കാത്തിരിക്കാം..
Sunday, August 19, 2012
കാല്പാടുകള്‍ തേടി
ഒരുപാടു നേരം കാത്തുനിന്നിട്ടുണ്ട് ഈ വഴിയരികില്‍ അവള്‍ക്കുവേണ്ടി ,
ഒരുപാടുദൂരം നടന്നിട്ടുണ്ട് അവളുടെ കാല്പാടുകള്‍ തേടി
അവ്യക്തതയില്‍ എവിടെയോ അവളുടെ മുഖം...
അരുതെന്ന് മനസ് പറഞ്ഞിട്ടും ഒരുപാടുനേരം നോക്കിനിന്നിട്ടുണ്ട്
അകലങ്ങളുള്ളിടത്തോളം കാത്തിരിപ്പിന്‍റെ സുഖമായിരുന്നു മനസ്സില്‍,
ഒടുവിലൊരുവിളിപ്പാടകലെ നിര്‍ത്തി സൌഹൃദത്തിന്‍ തണലില്‍
തിരിച്ചറിവിന്‍റെ ലോകത്തേക്ക് കൈപിടിച്ച് നടന്നു നീ
സ്വപ്നങ്ങളെ മനസിലോതുക്കി പുഞ്ചിരിയുടെമറവില്‍ ...
നീയുമാകന്നുപോകേണ്ട നിമിഷമടുത്തിരിക്കുന്നു
ഇനി കാത്തിരിപ്പുമാത്രം
വേര്‍പാടിന്റെ വേദനകളെക്കുറിച്ചോര്‍ക്കാതെ
ഓര്‍മകളുടെ വസന്തം തീര്‍ക്കാന്‍ കുറച്ചു നിമിഷങ്ങള്‍ കൂടി
Saturday, May 12, 2012
Left Behind....
It reminds u.. Dat u r stil alive...
Y is it so.. We all hav to leav d world...
Y the departure..
Y the pain...
Wt evr they may be.. Its d hardest.. To admit dat.. We missed sum1 4evr.. The one we laughd wit.. The one we get quarelled wit ,the one whom we cried for...
N there left miles to go witout them.. Y cant we go togethr to our worlds end.. Holdng our dear 1c hand to gethr.. Happily...
Some questions are meaning less.. Bt stil... We try to find... Wt we can do s to prey.. To those who had gone before... Lets pray togethr....
Saturday, April 21, 2012
ഒരു നഷ്ട പ്രണയത്തിന്‍റെ ഓര്‍മയ്ക്ക്...
അശ്വമേധങ്ങളുടെ പടയോട്ടങ്ങളിലെവിടെയോ
എന്‍റെ ഹൃദയം ഞാന്‍ നിനക്ക് തന്നു...
ആത്മാക്കള്‍ നഷ്ടപെട്ട വന വീഥിയില്‍ വച്ച്
നിന്റെ ഓര്‍മകള്‍ എനിക്ക് സമ്മാനിച്ച പൂവിതളുകളില്‍ ഞാന്‍ എന്‍റെ മേഘ സന്ദേശം നിനക്കയച്ചപ്പോള്‍
അമ്പേറ്റുവീണ എന്‍റെ ഹംസത്തിന്‍റെ ചിറകില്‍, തകര്‍ന്ന
ഹൃദയത്തിന്‍റെ രേഖാചിത്രം നീ എനിക്കയച്ചുതന്നു സഖീ....
"Retweeted"
Friday, March 9, 2012
FALLING DOWN ....
and at the end of the day..
i found where i am wrong..
and what made me to be alike,
i know am completely falling..
but still i cant stop it...
i dont need u to heal it,
yea .. i really dont...
all pains are mine...
the depth is sane...
yea i really dont..
i dont need you in my life...
i wish i could end it up...
i wish i could run away...
yea am completely falling...
damn it completely .....
Wednesday, March 7, 2012
WAY BEYOND HELL/HEAVEN
how could i be like this...
i donno why am still doing the same.
what made me to think alike
its matter for me more than myslf
i couldnt get out from it..
even i didnt knw its hel or heaven
i wish some one may strumble across,
and again take me to the ...
land of peace n silence...
yes am waiting for the one..
who can hold me through out,
the night n day itself..
waiting for ma angel ..
in the blue moon..........!!!!!!!!!!!1
Tuesday, February 28, 2012
സമദൂരം..
പാതിവഴിയിലെവിടെയോ മറന്നു തുടങ്ങിയ
പഴമയുടെ നോവിന് ഇപ്പോഴും അതേ വേഗം
പുതിയ ചുവടുകള് പിഴയ്ക്കരുതെന്ന വാശി,
അതുതന്നെയാവാം ഈ മൗനത്തിനു പറയാനുള്ളതും
പരിഭവങ്ങള് ക്ക് അര് ത്ഥമില്ലാതെ പോകുമ്പോള് ,
സ്വപ്നങ്ങള് ക്ക് മതില് ക്കെട്ടുകള് തീര് ക്കേണ്ടി വരുമ്പോള്
ഒന്നും സ്വന്തമായിരുന്നില്ലെന്ന തിരിച്ചറിവ്
അത് സത്യമായിത്തന്നെ നിലനിര് ത്തപ്പെടേണ്ടി വരുന്നു ..
സ്നേഹമെന്ന വെളിച്ചം അണയാത്തിടത്തോളം
ഈ നിഴല് ദൂരത്തിനു മറയായി
ഓര് മ്മകളിലെ നല്ല നിമിഷങ്ങളെ
നെഞ്ചോടു ചേര് ത്തുവെക്കാം....
നാളെയുടെ നിത്യവസന്തത്തിനായ്....
Sunday, February 19, 2012
സ്നേഹദൂരം
നിന്‍റെ വാക്കുകളില്‍ നിറയുന്ന സ്നേഹം ഞാന്‍ അറിയുന്നു
പറയാതൊളിച്ചുവച്ച നിന്‍റെ പരിഭവങ്ങളും,
അതിലെ നോവിന്‍റെ തേങ്ങലുകളും......
രാവേറെയായിട്ടും കൊതിതീരാതെ,
കൊച്ചു കൊച്ചു സ്വപ്‌നങ്ങള്‍ നെയ്‌തെടുക്കുവാന്‍...
പരിഭവങ്ങളും പരാതികളും മറന്ന്
മതിവരുവോളം ഇങ്ങനെ ,
നിന്‍റെ നിശ്വാസബിന്ദുവില്‍
സ്വയം അലിഞ്ഞില്ലാതെയാവും വരെ....
കാത്തിരിക്കുന്നു ഞാന്‍ നിനക്കായ്,
അകലങ്ങളും മതില്‍ക്കെട്ടുകളുമില്ലാതെ..
ഒരു സ്നേഹദൂരത്തിനപ്പുറം.....
Saturday, January 28, 2012
29/01/2012 സഞ്ചാരം
ഒരു തണുത്ത പ്രഭാതം കൂടി
ഇന്നെനിക്ക് ഒരുപാടു പ്രിയപ്പെട്ട ദിവസങ്ങളിലൊന്ന്..
എനിക്കേറ്റവും പ്രിയപ്പെട്ടവരുടെ കൂടെ ....
ഇങ്ങനെ മൌനമായിരിക്കാന്‍...
പാതിമയക്കത്തില്‍ ആ കണ്ണുകളെ നോക്കിയിരിക്കാന്‍
ഞാന്‍ കൊതിച്ചിട്ടുണ്ടോ എന്നറിഞ്ഞു കൂടാ..
എങ്കിലും ഇപ്പോള്‍ ഞാന്‍ അതിഷ്ടപെടുന്നു
ഒരുപാടൊരുപാട്....
ഒരു കൊച്ചു കുട്ടിയോടുള്ള കൌതുകമോ...
അതോ ഈ തണുത്ത പ്രഭാതത്തിന്‍റെ കുസൃതിയോ
അറിയാതെ വീണ്ടും ആ കണ്ണുകളിലേക്ക് .....
Wednesday, January 25, 2012
വിടപറയും മുന്‍പേ...
വിടപറയാന്‍ നേരമടുത്തിരിക്കുന്നു....
ഇനിയും കാത്തുനില്‍ക്കാന്‍ വയ്യ ..
പറയാനുള്ളതൊക്കെ പറഞ്ഞു തീര്‍ന്നിരിക്കുന്നു
മനസിലാകുമായിരുന്നെങ്കില്‍ ഒരുപക്ഷെ,
ഇങ്ങനെ ഒരു വിളിപ്പാടകലെ നില്‍ക്കേണ്ടിണ്ടിവരില്ലായിരുന്നു
പ്രതീക്ഷകള്‍ അസ്തമിച്ചു കഴിഞ്ഞെന്നു തോന്നിയാല്‍
പിന്നെയും കാത്തു നില്‍ക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ
ചേര്‍ത്തുവച്ച സ്വപ്നങ്ങളൊക്കെയും ഇനി
വെറും സ്വപ്നങ്ങളായ്തന്നെ തനിച്ചു നില്‍ക്കട്ടെ
പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി...
പുതിയ സ്വപ്നങ്ങള്‍ക്ക് പുറകെ
അങ്ങനെ ചിന്തിച്ചു തുടങ്ങും വരെ
ഇനി തനിയെ നില്‍ക്കാം
നഷ്ട സ്വപ്നങ്ങളുടെ താഴ്വാരത്തിലെ
പ്രിയപ്പെട്ട കുറിഞ്ഞിപ്പൂക്കളെ കണ്ടില്ലെന്നു നടിച്ച്
കണ്ണിരിന്‍റെ നോവണിയും വരെ....
Tuesday, January 24, 2012
Just U n Me....
i donno y wen i be with u...
i feel perfect n d world...
may be i think like...
coz i feel it...
u r dere wid me..
n all ma varyng mood...
n ma sadness.. n ma laugh..
n ma sorrow n ma pain...
i called u friend..
u called the same...
it makes me alive hw cn it be..
wt was the miracle which makes me smile..
may be u n me searchng for the same destiny..
nw i feels like am helpless..
i couldnt hold ur hand so long..
coz i cant leav the arms which i hold before..
it make me n sane bt still i need to hold..
i cn neva be like hw my angel is...
forgive me.. for wt i am doing...
hope u can.. am sure u can..
i knw u feel wt am alike...
hold me like wt u are before..
make me feel it doesnt matter..
hope u can,, am sure u can....!!!!!!!!!!!
Subscribe to:
Posts (Atom)











