Tuesday, February 28, 2012

സമദൂരം..



പാതിവഴിയിലെവിടെയോ മറന്നു തുടങ്ങിയ
പഴമയുടെ നോവിന് ഇപ്പോഴും അതേ വേഗം
പുതിയ ചുവടുകള് പിഴയ്ക്കരുതെന്ന വാശി,
അതുതന്നെയാവാം ഈ മൗനത്തിനു പറയാനുള്ളതും
പരിഭവങ്ങള് ക്ക് അര് ത്ഥമില്ലാതെ പോകുമ്പോള് ,
സ്വപ്നങ്ങള് ക്ക് മതില് ക്കെട്ടുകള് തീര് ക്കേണ്ടി വരുമ്പോള്
ഒന്നും സ്വന്തമായിരുന്നില്ലെന്ന തിരിച്ചറിവ്
അത് സത്യമായിത്തന്നെ നിലനിര് ത്തപ്പെടേണ്ടി വരുന്നു ..
സ്നേഹമെന്ന വെളിച്ചം അണയാത്തിടത്തോളം
ഈ നിഴല് ദൂരത്തിനു മറയായി
ഓര് മ്മകളിലെ നല്ല നിമിഷങ്ങളെ
നെഞ്ചോടു ചേര് ത്തുവെക്കാം....
നാളെയുടെ നിത്യവസന്തത്തിനായ്‌....

Sunday, February 19, 2012

സ്നേഹദൂരം





നിന്‍റെ വാക്കുകളില്‍ നിറയുന്ന സ്നേഹം ഞാന്‍ അറിയുന്നു
പറയാതൊളിച്ചുവച്ച നിന്‍റെ പരിഭവങ്ങളും,
അതിലെ നോവിന്‍റെ തേങ്ങലുകളും......
രാവേറെയായിട്ടും കൊതിതീരാതെ,
കൊച്ചു കൊച്ചു സ്വപ്‌നങ്ങള്‍ നെയ്‌തെടുക്കുവാന്‍...
പരിഭവങ്ങളും പരാതികളും മറന്ന്
മതിവരുവോളം ഇങ്ങനെ ,
നിന്‍റെ നിശ്വാസബിന്ദുവില്‍
സ്വയം അലിഞ്ഞില്ലാതെയാവും വരെ....
കാത്തിരിക്കുന്നു ഞാന്‍ നിനക്കായ്‌,
അകലങ്ങളും മതില്‍ക്കെട്ടുകളുമില്ലാതെ..
ഒരു സ്നേഹദൂരത്തിനപ്പുറം.....