Saturday, March 29, 2014

തൂലിക

മറന്നുവച്ച ആഗ്രഹങ്ങള്‍ക്ക് പുറകെ പോകാതെ
കാലം നെയ്തു തന്ന ചെറുവസന്തത്തില്‍ ചേക്കേറി
പരിമിതികളുടെ കോട്ടയിലെ രാജകുമാരനായി
സമയത്തിന് സമാന്ദരമായി സഞ്ചരിക്കുന്ന നിമിഷം..
എന്‍റെ തൂലികയില്‍ നിറങ്ങള്‍ നിറഞ്ഞു നിന്ന നിമിഷം
വളരെ വിരളമായിരുന്നു..
തികച്ചും മരുഭൂമി തന്നെയായിരുന്നു,
കുറച്ചു നിമിഷം മുന്പുവരെയും...
പതിവിനു വിപരീതമായി മനസു പ്രക്ഷുബ്ധമായിരുന്നു ഇന്ന്...
ഞാന്‍ വീണ്ടും എന്നിലെ നഷ്ടവസന്തങ്ങളെ തിരഞ്ഞുകൊണ്ടിരിക്കുകയാണോ
അതോ കാലം വരഞ്ഞുവച്ച പഴയ പാത എന്നെ തേടി വരികയാണോ..
കാരണം എന്തുതന്നെയാവട്ടെ എന്‍റെ തൂലിക ചലിച്ചു തുടങ്ങുകയാണ്
ശരിതെറ്റ്കള്‍ക്കിടയിലെ സങ്കര്‍ഷഭരിതമായ അതിര്‍വരമ്പുകള്‍ തേടി
എന്‍റെ ശരീരവും മനസും യാത്രചെയ്യുകയാണ്.
ആയുസ് നൈമിഷികമെന്ന സത്യം തിരിച്ചറിയുന്നു. ഒരു പക്ഷെ തിരിച്ചറിവുകള്‍ ചിന്ദകളെ പുതിയതലങ്ങളിലേക്ക്....
എന്തിരുന്നാലും എന്‍റെ തൂലിക ചലിച്ചു തുടങ്ങട്ടെ...
പുതിയ ആശയങ്ങള്‍ തളിരിടട്ടെ....
അവ സഞ്ചരിച്ചുതുടങ്ങട്ടെ ശരിതെറ്റുകള്‍ക്കുമപ്പുറത്ത്....

No comments:

Post a Comment