മറിച്ച് എന്നിലുള്ള, ഞാൻ താഴിട്ടുവച്ച എന്റെ പ്രണയത്തെയാണ്.
എന്നെയകറ്റുന്നത് നന്മയെ കരുതിയെങ്കിൽ നിനക്കുതെറ്റി
അതെന്നെ നിന്നിലേക്കടുപ്പിക്കുക മാത്രമാണ്..
ഞാൻ നിന്നിലേക്കടുക്കാൻ ആഗ്രഹിക്കുന്നില്ല അതുപോലെതന്നെ അകലുവാനും..
നീലക്കുറിഞ്ഞിപോലെ, പ്രതീക്ഷയാണെനിക്കുനീ എന്‍റെ നന്മയുടെ നനുത്ത സ്പർശമാണ് നീ
നീയെന്നെ അറിയുന്ന നിമിഷം, നമുക്കുമാത്രം ശരികൾ ജനിക്കുന്ന കാലം
നേർത്ത മഞ്ഞിൽ കുറിഞ്ഞി പൂക്കുന്ന കാലം.. കാണാൻ അരികെ ഞാനില്ലെങ്കിലും നിറങ്ങൾ നിനക്കുമാത്രമാണ്.. നിനക്കുമാത്രം..

No comments:
Post a Comment