തെറ്റ് ചെയ്ത മനസിന് ശിക്ഷ വിധിച്ചു ... ഒരോ നിമിഷവും വധ ശിക്ഷ ... ശരീരത്തിന് ശിക്ഷ വേണം ... ഇരുട്ടിൽ ... ശരീരത്തിന് കൊലക്കയർ മുറുക്കി ... സുഖം... ദുഃഖം .. അതിനിടയിൽ എവിടെയോ ആരാച്ചാർക്ക് വേദന.. എന്റെ ശരീരം വേദനിച്ചില്ല.. മനസ് മാത്രം മുറിഞ്ഞു നീറി മരവിച്ചു .. ഒടുവിൽ ഞാൻ തളർന്നു .. ആരാച്ചാർ തലയിലെ തുണിയഴിച്ചു .. ശിക്ഷ കഴിഞ്ഞു .. ...മിണ്ടാതെ ഞാൻ നടന്നു.. ഒന്നും സംഭവിക്കാത്തപോലെ .. ശരീരം മരിച്ചു വീണു .. .. മനസ് വീണ്ടും പുനർജനിച്ചുകൊണ്ടേയിരുന്നു ... ഓരോ ജനനവും മരണത്തിനു വേണ്ടി മാത്രം ...
രണ്ടാമതും തെറ്റ് ചെയ്തു... പക്ഷെ ഇതെന്റെ ശരിയാണ് .. ഇനി ശരിക്കുള്ള ശിക്ഷ .. കാലം ശിക്ഷ വിധിക്കട്ടെ ..
No comments:
Post a Comment