Thursday, July 5, 2018

മറുപടി


മുളപൊട്ടി വീഴും മുൻപേ വാടി വീണ... വീണ്ടും പിറന്നു വീഴാൻ കൊതിക്കുന്ന ഒരു പ്രണയത്തിന്റെ ഓർമയിൽ ... ചിതയ്ക്കു വിറകൊരുക്കുന്ന ഏതോ പാഥികന്റെ തൂലികയിൽ പിറന്നു വീണ വരികൾ...
ഒരു ചുടു ചുംബനം കൊതിപ്പു ഞാൻ കാത്തു നിൽകാം, നിശ്വാസമകലുവോളം.. ഒടുവിൽ മാത്രം നിയെത്തുമെങ്കിൽ ഒരിറ്റു കണ്ണുനീരും കരുതി വെക്കണം.. പുതയ്ക്കാൻ കോടി മുണ്ട് തന്നു പോയ പ്രണയമുണ്ടായിരുന്നു.. ചിതയൊരുക്കും മുൻപ്... മറക്കാതെ പുതപ്പിക്കണം.. മുറിയിൽ ചിതലെടുക്കാതെ കരുതി വച്ചിട്ടുണ്ട് ഞാൻ...
എഴുതിയതാർക്കു വേണ്ടിയെന്നറിയുന്നവൾ എഴുതിയവനെയും അറിയട്ടെ .. അറിയാതെ പോകയെങ്കിൽ അവന്റെ ചിതയിൽ ഈ വരികളും എരിഞ്ഞു തീരട്ടെ...

No comments:

Post a Comment