പൂക്കളെക്കാളും സൗന്ദര്യം നിന്‍റെ പുഞ്ചിരിയില്‍ ഉണ്ടെന്നു വിശ്വസിച്ച കാലം
നിന്‍റെ പാദസ്പര്‍ശം പതിഞ്ഞ മണ്ണില്‍ എന്‍റെ സ്വര്‍ഗം ഞാന്‍ തീര്‍ത്ത കാലം
പാതി തുറന്നിട്ട ജാലകത്തിനും അപ്പുറം നിന്‍റെ നിഴല്‍ തേടിയ കാലം
നിന്‍റെ ചുരുള്‍ മുടിയിലെ കുഞ്ഞു കുടമുല്ലപ്പൂവാവാന്‍ കൊതിച്ച കാലം
അതെ എന്‍റെ പ്രണയകാലം ....
വിരഹത്തിന്റെ തീക്ഷണതയില്‍ ഞാനും ഉരുകുന്നുവെന്ന സത്യം
നെഞ്ചോടൊളിച്ചുവച്ച കാലം.....
No comments:
Post a Comment